ആറ്റിങ്ങലില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപി വെറും അടൂര്‍ പ്രകാശ് അതേസമയം ആലത്തൂരില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപി രമ്യ ഹരിദാസിനെ തറപറ്റിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വിജയക്കൊടി നാട്ടി.
ആറ്റിങ്ങലില്‍ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേയ്ക്ക് കടന്നപ്പോള്‍ യുഎഫിലെ സിറ്റിംഗ് എംപി അടൂര്‍ പ്രകാശ് 1709 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫിലെ സിപിഐഎം ആറ്റിങ്ങള്‍ എംഎല്‍എയും പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയുമായ വി. ജോയിയെയാണ് അടൂര്‍ പ്രകാശ് തോല്‍പ്പിച്ചത്.
കേരളം, കക്ഷിനില
കോണ്‍ഗ്രസ് 18, കേരളകോണ്‍ഗ്രസ്(ജെ) 1
സിപിഎം 1, എന്‍ഡിഎ(ബിജെപി) 1.
അതേസമയം കേന്ദ്രത്തില്‍ ദേശീയ തലത്തില്‍ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. എന്നാല്‍ എന്‍ഡിഎ മുന്നണി മാന്ത്രിക സംഖ്യയായ 272 നു മുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. അതേസമയം ഇന്‍ഡ്യ മുന്നണി 230 സീറ്റുകളിലധികം മുന്നിട്ട് നില്‍ക്കുകയാണ്. വോട്ടെണ്ണല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
എന്‍ഡിഎ 293, ഇന്ത്യ സഖ്യം 232, മറ്റുള്ളവര്‍ 18 എന്നിങ്ങനെയാണ് മുന്നണികള്‍ മുന്നിട്ടു നില്‍ക്കുന്നത്.

Comments: